
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്.
പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയില്‍ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
പി.ടി കുഞ്ഞുമുഹമ്മദിന്‍റെയും മൊഴി രേഖപ്പെടുത്തും. മുൻ എംഎല്‍എ കൂടിയായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസ് മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവർത്തക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദിന്‍റെ പ്രതികരണം.
ഡിസംബർ 13ന് ആരംഭിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്‌എഫ്‍കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്.



