
കോട്ടയം: പലരും വെള്ളം കുടിക്കുന്നത് തീരാത്ത ദാഹം തീർക്കാനുള്ള ഒരു പ്രക്രിയ എന്ന നിലയ്ക്കാണ്.
ദാഹം വന്നാല്‍ പിന്നെ ഒരുമിച്ച് ഗ്ലാസ് നിറയെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീർക്കുക എന്നതാണ് കൂടുതല്‍ പേരുടെയും ശീലം.
ചിലപ്പോള്‍ ഇരുന്നുകൊണ്ടാകും, ചിലപ്പോള്‍ നിന്നുകൊണ്ട് വെള്ളം കുടിച്ചിട്ട് പെട്ടെന്ന് പോകുകയാകും പതിവ്. എന്നാല്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ ജലം പലരും ശരിയായ രീതിയില്‍ കുടിക്കാറില്ല എന്നതാണ് സത്യം. “പച്ചവെള്ളം ചവച്ച് കുടിയ്ക്കുന്നവനാണല്ലോ”. നമ്മളില്‍ പലരും മറ്റൊരാളെ കളിയാക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗം. ആ പ്രയോഗം അത്ര മോശമൊന്നുമല്ല കേട്ടോ. അതിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അത് വെള്ളം സാവധാനത്തില്‍ കുടിക്കണമെന്ന് പറയുന്നതാണ്. അതും ആരോഗ്യത്തിന് അത്യന്തം ഗുണമുള്ള ഒരു ശീലം.
വെള്ളം വായില്‍ കുറച്ച് നേരം നിർത്തുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം വായില്‍ കുറച്ച് നേരം നിർത്തി ചലിപ്പിക്കുമ്ബോള് അത് ഉമിനീരുമായി കലരുന്നു. ഉമിനീരിലെ ഘടകങ്ങള്‍ ദഹന എൻസൈമുകള്‍ പ്രവർത്തനസജ്ജമാവാൻ ശരീരത്തെ സിഗ്നല്‍ ചെയ്യുന്നു. ഇത് വയറിലെ ദഹനം കൂടുതല്‍ എളുപ്പത്തില്‍ ആക്കുന്നു.
വെള്ളം അതിവേഗത്തില്‍ കുടിച്ചാല്‍ എന്തുകൊണ്ട് അപകടകരം?
വായ-തൊണ്ട-വയറ് ഏകോപനം തെറ്റാം
അസിഡിറ്റി, ചൂടുപിടിക്കല്‍, തൊണ്ടക്കുരു തുടങ്ങിയ പ്രശ്നങ്ങള്‍ വരാം
ചിലർക്കു പെട്ടെന്ന് ചുമയോ ശ്വാസംമുട്ടലോ സംഭവിക്കാം
വെള്ളം തെറ്റായി ശ്വാസനാളത്തില്‍ പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ജീവന് പോലും ഭീഷണിയാണ്.
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ സാവധാനം വെള്ളം കുടിക്കാൻ പരിശീലിപ്പിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ തടയുമെന്ന് വിദഗ്ദ്ധർ പറയുന്നു. എല്ലായ്പ്പോഴും ഏറ്റവും നല്ല മാർഗം ഒരുമിച്ച് കൂടുതല്‍ വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലത്, സാവധാനം, ചെറിയ ഇടവേളകളില്‍ കുടിക്കുക എന്നതാണ്. ഇത് ശരീരത്തിലെ ജലസന്തുലിതാവസ്ഥയും ഇലക്ട്രോലൈറ്റ് ബാലൻസും കൃത്യമായി നിലനിർത്താൻ സഹായിക്കും.



