
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ജഡ്ജിയമ്മാവന്‍ തുണച്ചോ? കേസില്‍ അകപ്പെട്ടതോടെ പൊന്‍കുന്നത്തിനു സമീപമുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ നടന്‍ ദിലീപ് ഇടക്കിടെ ദര്‍ശനം നടത്താന്‍ എത്താറുണ്ടായിരുന്നു.
കേസുകളില്‍ പെടുന്നവരെ നീതിമാനായ ജഡ്ജിയമ്മാവന്‍ തുണക്കുമെന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ഈ ക്ഷേത്രം.
കരിക്കഭിഷേകവും അട വഴിപാടും നടത്തിയാണ് ഏറ്റവുമൊടുവില്‍ ദിലീപ് മടങ്ങിയത്. ക്രിക്കറ്റ് താരം ശ്രീശാന്ത്, മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള, ഐ. ജി. ശ്രീജിത്ത്, നടന്‍ സിദ്ദിഖ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ കേസുകളില്‍ പെട്ടപ്പോള്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജിയമ്മാവനെ തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെ എത്തുന്നു.
ജയിലിലായ അണ്ണാ ഡിംഎം കെ നേതാവ് ശശികല നടരാജനു വേണ്ടി ജഡ്ജിയമ്മാവന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിപാട് നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടിനു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനും ഇവിടെയെത്തി വാര്‍ത്താപ്രധാന്യം സൃഷ്ടിച്ചിരുന്നു.
മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ളയും ജഡ്ജിയമ്മാവന് മുന്നില്‍ വഴിപാട് നടത്തിയ പ്രമുഖനാണ്.



