വാഹനവായ്പ അടച്ചു തീർന്നോ?; എന്നാലിനി ആർസി ബുക്കിലെ മാറ്റത്തിനായി ഓടി നടക്കേണ്ട; വീട്ടിലിരുന്നുകൊണ്ട് തന്നെ രണ്ട് മണിക്കൂറിനകം പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

Spread the love

വാഹനവായ്പ അടച്ചു തീർത്താൽ വാഹന ഉടമകളുടെ ഏറ്റവും വലിയ തലവേദനയാണ് ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കൽ (ഹൈപ്പോതിക്കേഷൻ ടെർമിനേഷൻ). ഇതിനായി പലപ്പോഴും വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തിലും ആർടി ഓഫീസുകളിലും കയറിയിറങ്ങേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോഴിതാ, ഇതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം ഒരുക്കുകയാണ് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ.

video
play-sharp-fill

വാഹന വായ്പാ തിരിച്ചടവ് പൂർത്തിയായാൽ ഓട്ടോമാറ്റിക്കായി ആർസി പുതുക്കാനുള്ള സൗകര്യമാണ് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ ഒരുക്കിയിരിക്കുന്നത്. ഇനി വാഹന ഉടമകൾക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ രണ്ട് മണിക്കൂറിനകം പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.ഇതുവരെയും ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കൽ വലിയ നടപടി ക്രമങ്ങൾ ആവശ്യമായിരുന്നു. ബാങ്കിൽ നിന്ന് ഫോം 35 വാങ്ങൽ, ആർടിഒയിൽ പോകുക, ഫീസ് അടയ്ക്കുക, വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുക എന്നിങ്ങനെ നിരവധി ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടിയിരുന്നുള്ളു. ഇത്തരം നടപടികൾ പൂർത്തിയാക്കുന്നതിന് പലപ്പോഴും ദിവസങ്ങൾ വേണ്ടിവരുമായിരുന്നു.

എന്നാൽ പുതിയ സംവിധാനം പ്രവർത്തിക്കുന്നത് ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പ പൂർണ്ണമായി അടച്ചുതീർന്നാൽ വാഹനം ഉടമയുടെ മൊബൈലിൽ എസ്എംഎസും ഒരു ലിങ്കും ലഭിക്കും. ലിങ്ക് തുറന്ന് ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മോട്ടോർവാഹനവകുപ്പിന് 85 രൂപ സർവീസ് ചാർജ് അടയ്ക്കാം. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയായി. പിന്നീട് രണ്ടുമണിക്കൂറിനകം പുതിയ ആർസി ഡൗൺലോഡ് ചെയ്യാം. രാജ്യത്ത് എവിടെയിരുന്നും ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും

പരീക്ഷണം വിജയകരം

പുതിയ സൗകര്യം ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. വിജയകരമായതോടെ വെള്ളിയാഴ്ചയോടെ സമ്പൂർണമായി ഈ സംവിധാനം പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ആരംഭഘട്ടത്തിൽ എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്നാണ് പണമിടപാട് സംവിധാനം ഒരുക്കുന്നത്. പിന്നീട് മറ്റു ബാങ്കുകളും പദ്ധതിയിൽ പങ്കുചേരും. വാഹന ഉടമകൾക്ക് പരമാവധി സൗകര്യം ലഭിക്കാനാണ് പുതിയ സംവിധാനം എന്ന് എൻഐസി കേരള ഡയറക്ടർ പ്രദീപ് സിങ് പറഞ്ഞു.