
തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി നേടാൻ അവസരം. ഗവ പോളിടെക്നിക്കുകളിലേക്ക് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഇൻ ടെക്സ്റ്റൈല്‍ ടെക്നോളജി തസ്തികയിലാണ് നിയമനം നടക്കുന്നത്.
കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. താല്പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖാന്തിരം ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
അവസാന തീയതി ഡിസംബർ 31.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
സാങ്കേതിക വിദ്യാഭ്യാസം (ഗവ. പോളിടെക്നിക്കുകള്) വകുപ്പില്‍ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഇൻ ടെക്സ്റ്റൈല്‍ ടെക്നോളജി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 03.
കാറ്റഗറി നമ്പർ : 441/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് AICTE Scale അനുസരിച്ച് പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി
20നും 41നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02/01/1984 നും 01/01/2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് നല്‍കുന്നതാണ്.
യോഗ്യത
ഒരു അംഗീകൃത സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് / ടെക്നോളജി ശാഖയില്‍ നേടിയ ഒന്നാം ക്ലാസ് ബിരുദം.
ഗവണ്മെന്റ്/ ഗവണ്മെന്റ് എയിഡഡ് അല്ലെങ്കില്‍ AICTE അംഗീകൃത പോളിടെക്നിക് കോളേജുകളില്‍ ലക്ചറർ ആയുള്ള 5 വർഷത്തെ അദ്ധ്യാപന പരിചയം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



