കാൽ ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി യന്ത്രവുമായി അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി ലക്ഷങ്ങളുടെ കള്ളനോട്ടുകളുമായി 5 പേരെ പോലീസ് പിടികൂടി. ആറ്റിങ്ങലിൽ നിന്നാണ് അദ്യം ആറേമുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി 4 പേർ പോലീസ് പിടിയിലാവുന്നത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു.
ആറ്റിങ്ങലിൽ നിന്ന് പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ ഷമീറിൻറെ കുന്ദംഗലത്തെ വീട്ടിലും ഫറോക്കിലും റെയ്ഡ് നടത്തിയത്. ഫറോക്കിൽ നടത്തിയ റെയ്ഡിൽ 2,40,000 രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രവും കണ്ടെടുത്തിട്ടുണ്ടെന്നും സംഭവത്തിലെ മുഖ്യപ്രതി ഷമീർ ആണെന്നും പൊലീസ് പറഞ്ഞു. കോടമ്ബുഴയിൽ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. കള്ളനോട്ട് കൈവശം വച്ച ഫറോക്ക് സ്വദേശിയായ റഷീദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ്. ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത് . നോട്ടടിക്കുന്ന യന്ത്രവും 20 ലക്ഷം രൂപ പിടിച്ചെടുത്തെന്നെന്നാണ് വിവരം. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്നും പോലീസ് അറിയിച്ചു.