വീടിന് മുന്നില്‍വച്ച്‌ പാമ്പ് കടിയേറ്റു; മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: സംഭവം തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരം: വീടിനുമുന്നില്‍വച്ച്‌ പാമ്പ് കടിച്ച്‌ മൂന്നാം ക്ലാസുകാരൻ മരിച്ചു. ജനാർദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്‍റെയും അതിഥി സത്യന്‍റെയും മകൻ ആദിനാഥ് (എട്ട്) ആണ് മരിച്ചത്.

video
play-sharp-fill

ജനാർദനപുരം ഗവ. എംവിഎല്‍പി സ്കൂള്‍ വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ മുൻഭാഗത്തെ പടിയില്‍ക്കിടന്ന പാമ്ബിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേല്‍ക്കുകയുമായിരുന്നു.

ഉടൻതന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും സമീപത്ത് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകവേ യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group