വയനാട്ടില്‍ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പോലീസ് പിടിയിൽ

Spread the love

വയനാട്:  വയനാട്ടിൽ  10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ പോലീസ് പിടിയിൽ. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.രാജാക്കാട് ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

video
play-sharp-fill

വയറുവേദനയെ തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടന്ന് രാജാക്കാട് പൊലീസിന് പരാതി നല്‍കുകയായിരുന്നു. പിന്നാലെ  ഒളിവില്‍ പോയ പ്രതിയെ പൊലീസ് അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു. പോക്സോ പ്രകാരം കേസ് എടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.