വിമാനയാത്രക്കിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ഡൽഹി : വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.കുഞ്ഞിനെ ചികിത്സയ്ക്കായി പാറ്റ്‌നയിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്.
സ്‌പൈസ് ജെറ്റിലായിരുന്നു യാത്ര. വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ബെഗുസരായി സ്വദേശികളാണ് ഇവർ. കുഞ്ഞിന്റെ ഹൃദയത്തിൽ സുഷിരം ഉള്ളതിനാൽ ഡൽഹി എയിംസിൽ ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഇതുവരെയും സ്‌പൈസ് ജെറ്റ് വാർത്താക്കുറിപ്പിറക്കിയിട്ടില്ല. രോഗാവസ്ഥയെ തുടർന്നുള്ള മരണമാണ് കുഞ്ഞിൻറേതെന്നും സംശയത്തിന്റെ ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി.
Third Eye News Live
0