
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 20കാരൻ പിടിയില്‍. മേനംകുളം ആറ്റരികത്ത് വീട്ടില്‍ രോഷിതിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ വകുപ്പുകള്‍ ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 16കാരിയെ അനുനയിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകളും, പീഡന വിവരവും പെണ്‍കുട്ടി തന്നെയാണ് സ്കൂളില്‍ വെച്ച് അദ്ധ്യാപികയോട് തുറന്ന് പറഞ്ഞത്. തുടർന്ന് സ്കൂള്‍ അധികൃതർ തന്നെ മുൻകൈയെടുത്താണ് കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിച്ചത്.
അസിസ്റ്റന്റ് കമ്മിഷണർ ചന്ദ്രദാസിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം എസ്എച്ച്ഒ ജെഎസ് പ്രവീണും സംഘവും ചേർന്നാണ് രോഷിതിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


