റോഡില്‍ പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച്‌ അപകടം; പാലക്കാട് ഡ്രൈവർക്ക് ദാരുണന്ത്യം

Spread the love

പാലക്കാട്: റോഡില്‍ പശുവിനെ കണ്ട് വെട്ടിച്ച കാർ മണ്‍തിട്ടയിലിടിച്ച്‌ കോൺട്രാക്ടർക്ക് ദാരുണന്ത്യം. ചെർപ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടിൽ അബ്ദുറഹിമാനാണ് (56) മരിച്ചത്.

video
play-sharp-fill

ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്‌ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാർ വെട്ടിച്ചു, ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി