Spread the love

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധവുമായി എസ് എഫ് ഐ എടക്കാട് ഏരിയാ കമ്മിറ്റി.

video
play-sharp-fill

രാഹുലിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുന്നു ഘട്ടത്തിലാണ് എത്രയും വേഗം എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ് ഐ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലാണ്.

രാഹുലിന്റെ ഫോട്ടോ പതിപ്പിച്ച്‌, വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി എടക്കാട് ടൗണിലാണ് എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. ഇതിന്റെ വീഡിയോ എസ്‌എഫ്‌ഐ കണ്ണൂർ ഡിസി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പീഡന വീരൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് എസ് എഫ് ഐ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കാട് ടൗണില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയാണ് പ്രതിഷേധം സംഘടിപ്പിച്ചു.