രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായില്ല: നാളെയും വാദം തുടരും: നിരവധി ഡിജിറ്റൽ രേഖകൾ പരിശോധിക്കാനുണ്ടന്ന് കോടതി. ഉത്തരവ് നാളെയുണ്ടാവും: അറസ്റ്റിന് തടസമില്ല.

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് നാളെയായിരിക്കും.
സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് നടന്നത്. നാളെയും വാദം തുടരും.

video
play-sharp-fill

ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാളെ നടക്കുന്ന വാദത്തിന് ശേഷം വിധി പറഞ്ഞേക്കുമെന്നാണ് സൂചന.

അതേസമയം, ഉത്തരവ് വൈകുമെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകള്‍ പൂർത്തിയായാല്‍ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കില്‍ നാളെ എന്നാണ് പുറത്തുവരുന്ന സൂചന. പോലീസിന് വേണമെങ്കിൽ അറസ്റ്റു ചെയ്യാം.
അറസ്റ്റിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.