Spread the love

കോട്ടയം: കോതനല്ലൂരില്‍ എം.വി.ഐ.പി. തൂക്കുപാലത്തില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കെ അമിതവേഗതയില്‍ വന്ന സ്‌കൂട്ടർ ഇടിച്ച്‌ കോതനല്ലൂർ പഴയിടത്ത് ( മണിയാലില്‍ ) ടെസിലിന്റെ മകൻ ജോണ്‍സ് ടെസ്സില്‍ (ജോണ്‍ 32 ) മരിച്ചു.

video
play-sharp-fill

കഴിഞ്ഞ ഒന്നിനു രാത്രിയായിരുന്നു അപകടം. വൈകുന്നേരങ്ങളില്‍ തൂക്കുപാലത്തില്‍ യുവാക്കള്‍ സംസാരിച്ചിരിക്കുന്നത് പതിവാണ്. അമിത വേഗത്തില്‍ ചാമക്കാല സ്വദേശി ഓടിച്ചിരുന്ന സ്കൂട്ടർ ജോണ്‍സ് ടെസിലിനെ ഇടി ച്ചുവീഴ്ത്തി.

ഉടൻ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു