വണ്ണം കുറയ്ക്കാൻ ഒരുങ്ങുകയാണോ?ശരീരം മെലിയാൻ ചിയ വിത്തുകൾ ഇങ്ങനെ കഴിച്ചു നോക്കൂ

Spread the love

ആരോഗ്യകരമായ വിഭവങ്ങൾ തയാറാക്കുമ്പോൾ അതിൽ എങ്ങനെ ചിയ വിത്തുകൾ കൂടി ഉൾപ്പെടുത്താമെന്നു നോക്കാം.

video
play-sharp-fill

ചിയ വിത്തുകളുടെ പ്രധാന പ്രത്യേകത, അവ വെള്ളത്തിലിട്ടാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവയുടെ വലുപ്പം പത്തു മുതൽ പന്ത്രണ്ട് ഇരട്ടിവരെ വർധിക്കുമെന്നതാണ്. ഇവ കഴിക്കുന്നത് വഴി ജലാംശത്തെ കൂടുതൽ ആഗിരണം ചെയ്യുകയും ആമാശയത്തിൽ വച്ച് ഒരു ജെൽ പോലെ പോലുള്ള പദാർത്ഥമായി മാറുകയും ചെയ്യുന്നു.

വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ മന്ദഗതിയിലാക്കാൻ ഈ ജെല്ലിനു കഴിയുന്നു. സ്വാഭാവികമായും ശരീരത്തിൽ ഏറെ സമയം ജലാംശം നിലനിൽക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല, ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ ഫ്ലൂയിഡ് തുലനാവസ്ഥയിൽ നിർത്തുന്നതിനും സഹായിക്കുന്നു.

ചിയ ഫ്രസ്ക

ചിയ വിത്ത് – ഒരു ടേബിൾ സ്പൂൺ
വെള്ളം – ഒരു കപ്പ്
ചെറുനാരങ്ങാ നീര് – ഒരു ടേബിൾ സ്പൂൺ
തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് – ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തിലേക്ക് ചിയ വിത്തുകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനൊപ്പം തന്നെ ചെറുനാരങ്ങാ നീരും തേനോ മേപ്പിൾ സിറപ്പോ കൂടി ചേർക്കാവുന്നതാണ്. ഇനി പത്തുമിനിട്ട് മാറ്റിവെക്കാം. ചിയ വിത്തുകൾ നന്നായി കുതിർന്നു വീർത്തതിന് ശേഷം മാത്രം കുടിക്കാം.

ചിയ സീഡ് സ്മൂത്തി

ചിയ വിത്തുകൾ – ഒരു ടേബിൾ സ്പൂൺ
യോഗർട്ട് – ഒരു കപ്പ്
പലതരത്തിലുള്ള പഴങ്ങൾ – ഒരു കപ്പ്
പാൽ – ഒരു കപ്പ്

തയാറാക്കുന്ന വിധം

ചിയ വിത്തുകളും പഴങ്ങളും നന്നായി ബ്ലെൻഡ് ചെയ്തതിലേക്കു യോഗർട്ടും പാലും കൂടി ചേർത്ത് കൊടുത്തു ഒരിക്കൽ കൂടി അടിച്ചതിനു ശേഷം കഴിക്കാം.

കാഴ്ച്ചയിൽ കുഞ്ഞനെങ്കിലും ഗുണത്തിൽ ഏറെ മുൻപൻ

* ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ.

* ഒരു ദിവസം മുഴുവൻ ഊർജത്തോടെയിരിക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഈ വിത്തുകളിലുണ്ട്.

* ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാൻ സഹായിക്കും.

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും വിശപ്പിനെ ശമിപ്പിക്കാനുമുള്ള ശേഷി ചിയ വിത്തുകൾക്കുണ്ട്. അതുകൊണ്ടുതന്നെ ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കിതു ശീലമാക്കാവുന്നതാണ്.