കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെയും, സച്ചിൻ ദേവ് എംഎല്‍എയെയും കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി

Spread the love

കെഎസ്‌ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. ഇപ്പോൾ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസില്‍ പ്രതി.

video
play-sharp-fill

കെഎസ്‌ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു നല്‍കിയ സ്വകാര്യ ഹർജി പരിഗണിച്ച്‌ കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2024 ഏപ്രില് 27 ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില് വച്ചാണ് സംഭവം. മേയറും ഭര്ത്താവും അടക്കമുള്ളവര് സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്‌ആര്ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കു തര്ക്കം ഉണ്ടാവുകയുമായിരുന്നു. സംഭവത്തില്‍ യദുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ യദു മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രൻ നല്‍കിയ പരാതിയില്‍ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയും ഉള്‍പ്പടെയുള്ളവർക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, അസഭ്യം പറഞ്ഞു, വാഹനത്തിനുള്ളില്‍ കയറി സച്ചിൻ ദേവ് ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് യദു നല്‍കിയ പരാതിയിലുള്ളത്.

എന്നാല്‍ ഇപ്പോള്‍ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവരുടെ പേരുകള്‍ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്.