95 വയസ്സുള്ള വയോധികയെ പട്ടാപ്പകല്‍ പീഡിപ്പിക്കാൻ ശ്രമം; പത്തനംതിട്ട സ്വദേശി പിടിയിൽ

Spread the love

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 വയസ്സുള്ള വയോധികയെ പട്ടാപ്പകല്‍ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ പത്രോസ് ജോണ്‍ ആണ് പിടിയിലായത്.

video
play-sharp-fill

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വയോധികയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകള്‍ ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തിയ പ്രതി വായില്‍ തുണി തിരുകിക്കയറ്റാൻ ശ്രമിച്ചു. വയോധികയുമായി നടന്ന മല്‍പ്പിടിത്തത്തിനിടയില്‍ വായിലെ തുണി മാറിയതോടെ അവർ നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടയുകയും വയോധികയെ മോചിപ്പിക്കുകയുമായിരുന്നു.

നാട്ടുകാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിയായ പത്രോസ് ജോണിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്ത് തുടർ നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group