കെ.എസ്.ഇ.ബി ചതിച്ചു: കുരുമുളക് പൊടിയ്ക്ക് പകരം മീൻ വറുത്തതിൽ ചേർത്തത് എലിവിഷം: പാലായിൽ ദമ്പതിമാർ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
പാലാ: മീൻ വറക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയാൽ എന്ത് സംഭവിക്കും. ഭാര്യയും ഭർത്താവും ആശുപത്രിയിലാകും. പാലാ മീനച്ചിലിലാണ് എല്ലാവരെയും ഞെട്ടിച്ച അത്യപൂർവ സംഭവം ഉണ്ടായത്. വൈദ്യുതി മുടങ്ങിയപ്പോൾ കുരുമുളക് പൊടിയാണെന്ന് കരുതി മീന്‍ വറുത്തതില്‍ ഇവർ ചേർത്തത് എലിവിഷമായിരുന്നു. എലിവിഷം ചേർന്ന മീൻ കഴിച്ച മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍ (22), ഭാര്യ ശാലിനി (22) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇവരുടെ വീട്ടിൽ മീന്‍ വറുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഈ സമയം കുരുമുളക് പൊടിയാണെന്ന് കരുതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന എലിവിഷം മീന്‍ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീന്‍ വറുത്തത് കഴിച്ച് അല്‍പനേരം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ഛര്‍ദി ഉണ്ടായി. തുടര്‍ന്ന് അടുക്കളയിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് കുരുമുളകുപൊടിക്കു പകരം എലിവിഷമാണ് ചേര്‍ത്തതെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. ഉടന്‍ തന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്. എന്നാല്‍ കുട്ടി മീന്‍ വറുത്തത് കഴിച്ചില്ല. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.