Spread the love

സഞ്ചാർ സാഥി ആപ്പ് ഫോണുകളില്‍ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നല്‍കിയെന്നാണ് റിപ്പോർട്ട്. പിന്നീട് ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യാനും കഴിയില്ല. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആണ് നീക്കം എന്നാണ് വിശദീകരണം. 90 ദിവസത്തിനകം നടപ്പാക്കാനാണ് ഫോൺ നിർമാതാക്കള്‍ക്ക് നിർദേശം.

video
play-sharp-fill

ആപ്പിള്‍, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി എന്നീ കന്പനികള്‍ക്ക് നിർദ്ദേശം നൽകി. എന്നാൽ കേന്ദ്ര നിര്‍ദേശം ആപ്പിള്‍ അംഗീകരിക്കുമോ യെന്ന് സംശയമുണ്ട്. സ്വന്തം ആപ്പുകള്‍ മാത്രമേ ആപ്പിള്‍ ഫോണുകളില്‍ പ്രീൻ ഇൻസ്റ്റാള്‍ ചെയ്യാറുള്ളൂ. തേർഡ് പാർട്ടി ആപ്പുകളോ സർക്കാർ ആപ്പുകളോ ആപ്പിള്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാറില്ല. ഇത്തരം നിർദ്ദേശങ്ങള്‍ ആപ്പിള്‍ അംഗീകരിക്കാറില്ല.