തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഡിസംബര്‍ മൂന്നിന് ആരംഭിക്കും

Spread the love

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കും.

video
play-sharp-fill

ജില്ലയിലെ 11ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടക്കുന്നത്.

കമ്മീഷനിംഗിന്റെ ക്രമീകരണം ചുവടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഡംബര്‍ മൂന്ന്(ബുധന്‍)- ഉഴവൂര്‍, കാഞ്ഞിരപ്പളളി, പളളം, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ഈരാറ്റുപേട്ട നഗരസഭ,കോട്ടയം നഗരസഭ ഒന്നു മുതല്‍ 27 വരെയുള്ള ബൂത്തുകള്‍.

ഡിസംബര്‍ നാല്(വ്യാഴാഴ്ച)- വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, മാടപ്പളളി, വാഴൂര്‍, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ചങ്ങനാശേരി നഗരസഭ, പാലാ നഗരസഭ, കോട്ടയം നഗരസഭയിലെ 28 മുതല്‍ 57 വരെ ബൂത്തുകള്‍.

ഡിംസംബര്‍ അഞ്ച്(വെള്ളിയാഴ്ച)-ഏറ്റുമാനൂര്‍, വൈക്കം നഗരസഭകള്‍.

ളാലം പാമ്പാടി ബ്ലോക്ക് പരിധിയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഡിസംബര്‍ മൂന്നിനും നാലിനുമായാണ് പൂര്‍ത്തീകരിക്കുക.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും എണ്ണവും ക്രമീകരിക്കുന്ന നടപടികളാണ് കമ്മീഷനിംഗ് വഴി പൂര്‍ത്തിയാക്കുന്നത്. കമ്മീഷനിംഗിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സീല്‍ ചെയ്യും.

തുടര്‍ന്ന് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കോളങ്ങളില്‍ അഡ്രസ് ടാഗ് ചെയ്ത് ക്രമീകരിക്കും. വോട്ടെടുപ്പിന്റെ തലേന്ന് ഇവ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്റിന്റെയോ സാന്നിധ്യത്തിലാണ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കുന്നത്.