Spread the love

ഹരിപ്പാട്: മദ്യലഹരിയിൽ ക്ഷേത്രത്തിൽ യുവാവിന്‍റെ നേരം അതിക്രമം. ചിങ്ങോലി ആയിക്കാട് പറവടക്കതിൽ കുടുംബക്ഷേത്രത്തിലാണ് സ്വന്തം കുടുംബാംഗമായ ദിനേശ് അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 6.30 ന് ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് ചടങ്ങ് നടന്നു വരുമ്പോൾ വടിയുമായി ക്ഷേത്ര മതിൽ ചാടിക്കടന്ന് മൈക്ക് സെറ്റ് ഓഫാക്കുകയും ക്ഷേത്രത്തിലെ ഫ്യൂസ് ഊരി മാറ്റുകയും ചെയ്തു.

video
play-sharp-fill

തുടർന്ന് ബന്ധുക്കളെ ആക്രമിച്ച ശേഷം സർപ്പക്കാവിലെ മണിനാഗ വിഗ്രഹമെടുത്ത് സമീപമുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വീട്ടിൽ കടന്നുചെന്ന് പ്രായമുള്ള ദമ്പതികളെ ദേഹോപദ്രവം ഏല്പിച്ചു. പ്രതിയുടെ ബന്ധുവായ സ്ത്രീയുടെ മൊഴിപ്രകാരം കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.