
ഭോപ്പാൽ: മധ്യപ്രദേശിലെ രത്‌ലാമിൽ സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ച് ദേശീയ സ്കേറ്റിങ് താരം. വ്യാഴാഴ്ച വിദ്യാർത്ഥി തന്റെ മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവരികയും ക്ലാസ് മുറിയിൽ വച്ച് വിഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വിഡിയോ കണ്ടെത്തിയ സ്കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇതുകൂടാതെ പ്രിൻസിപ്പലിന്റെ ഓഫിസിലേക്കു കുട്ടിയെ വിളിപ്പിക്കുകയും ചെയ്ത തെറ്റിന് 52 തവണ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. കുട്ടിയെ സസ്പെൻഡ് ചെയ്യുകയും സ്കേറ്റിങിനു ലഭിച്ച മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്യുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതിനെത്തുടർന്ന് ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിന്റെ മൂന്നാം നിലയിൽ നിന്നും കുട്ടി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


