Spread the love

മലപ്പുറം: കൊച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു അപകടം.
തിരൂര്‍ സ്വദേശി ആബിദാണ് (34) മരിച്ചത്.

video
play-sharp-fill

സംഭവ സ്ഥലത്ത് വച്ച്‌ തന്നെ യുവാവ് മരിച്ചു. തലക്കേറ്റ ഗുരുതര മുറിവാണ് മരണകാരണം. പറവൂരില്‍ നിന്ന് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്ബോള്‍ ചേരാനല്ലൂര്‍ ജങ്ഷനില്‍ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ യുവാവിന്റെ വാഹനം പൂർണ്ണമായും തകർന്നു. കള്ളിയത്ത് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു യുവാവ്. പിതാവ്: അഷ്റഫ്. മാതാവ്: ഫാത്തിമ. ഭാര്യ: ലുബ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കള്‍: മറിയം മന്ന, നൂഹ് നഹാന്‍. സഹോദരങ്ങള്‍: നൗഷാദ്, ഷാഹുല്‍ ഹമീദ്, സവാദ്, ഹാജറ.