Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തമ്മനം സ്വദേശി മണികണ്ഠനാണ് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ചത്.
ഇന്നലെ രാത്രി റോഡില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ മണികണ്ഠനെ, പൊലീസ് പാലാരിവട്ടം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

video
play-sharp-fill

സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് സംഭവം. ഡിസംബർ 8ന് കേസില്‍ അന്തിമ വിധി വരാനിരിക്കെയാണ് മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ

രാത്രി 9.30 ഓടെ തമ്മനം മെയ് ഫസ്റ്റ് റോഡില്‍ മദ്യപിച്ച്‌ ബഹളം വച്ച മണികണ്ഠനെ പാലാരിവട്ടം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം വെളുപ്പിന് ഒരു മണിയോടെ ഇയാളെ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി രണ്ടു മണിയോടുകൂടിയാണ് മണികണ്ഠനെ സുഹൃത്തിന്റെ കൂടെ സ്റ്റേഷനില്‍ നിന്നും വിട്ടത്. സ്റ്റേഷനില്‍ നിന്നിറങ്ങിയ മണികണ്ഠൻ അടുത്തുള്ള കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസ് ഉടൻ മണികണ്ഠനെ എറണാകുളം ഗവണ്‍മെൻ്റ് ഹോസ്‌പിറ്റലില്‍ എത്തിച്ചു