കോഴി പറമ്പില്‍ കയറിയതിന് പരാക്രമം; വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിച്ചു: അയല്‍വാസി പിടിയില്‍

Spread the love

കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളുടെ കൈകള്‍ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിച്ച കേസില്‍ അയല്‍വാസി പിടിയില്‍.കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയില്‍ ടി കെ തോമസിനെയാണ് (58) പിടികൂടിയത്.

video
play-sharp-fill

ഒരാളെ ഹെല്‍മെറ്റ് കൊണ്ടടിച്ചു പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും തോമസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവ ശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 24-ാം തീയതിയാണ് ലാന്‍സി തോമസ്- അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ടി കെ തോമസ് ഇരുമ്ബ് വടി ഉപയോഗിച്ച്‌ മാരകമായി ഇവരെ ആക്രമിച്ചത്. ലാന്‍സി തോമസിന്റെ ഇരു കൈകളുടെ എല്ലും തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതു കൈയുടെ എല്ലും പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group