
എറണാകുളം: വടക്കേക്കരയില്‍ ഒഴിഞ്ഞ പറമ്പില്‍ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഇന്ന് രാവിലെ വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് രണ്ട് മാസത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്.
പറമ്ബില്‍ ജോലിയ്ക്ക് വന്നവരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്ത് ഫോറൻസിക്കും വടക്കേക്കര പൊലീസും പരിശോധന നടത്തുകയാണ്.
വടക്കേക്കരയില്‍ നിന്ന് ഒരു വർഷം മുൻപ് കാണാതായവരുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊലപാതകമാണോ എന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംശയത്തിലാണ് പൊലീസുള്ളത്. ഫോറൻസിക്കിന്റെ വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.




