
ശബരിമല: ശബരിമലയില്‍ വഴിപാടുകള്‍ക്കായി ഉപയോഗിക്കുന്ന തേൻ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന കന്നാസുകളിലാണെന്ന് കണ്ടെത്തല്‍.
ഇതിനെ ഒരു ഗുരുതരമായ വീഴ്ചയായി കണക്കാക്കിയ ദേവസ്വം വിജിലൻസ് ഈ തേൻ അഭിഷേകത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. തേൻ വിതരണം ചെയ്യാൻ കരാർ നല്‍കിയിരുന്നത് പൊതുമേഖലാ സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണ്. ആസിഡിന്റെ ലേബല്‍ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ സന്നിധാനത്ത് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍, അഷ്ടാഭിഷേകം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകള്‍ക്കായി പഴയ സ്റ്റോക്കിലുള്ള തേനാണ് ഉപയോഗിക്കുന്നത്. ആസിഡ് കന്നാസുകളില്‍ കൊണ്ടുവന്ന തേൻ റെയ്റ്റ്കോ തിരികെ കൊണ്ടുപോയി പകരം പുതിയ തേൻ എത്തിക്കും.



