
ദുബായിൽ അറസ്റ്റിലായ കുപ്രസിദ്ധ ലഹരി കള്ളക്കടത്ത് സംഘത്തിന്റെ തലവൻ പവൻ താക്കൂറിനെ ഉടൻ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അറിയിച്ചു അധികൃതർ.2024 നവംബറിൽ ഡൽഹിയിൽ പിടികൂടിയ 2,500 കോടി രൂപ വിലമതിക്കുന്ന 82 കിലോ കൊക്കെയ്ൻ കള്ളക്കടത്തിന്റെയും ഈ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ നിന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടിയ 282 കോടി രൂപയുടെ മാരക രാസലഹരിയായ ‘മെത്ത് രാജ്യത്ത്’ എത്തിച്ചതിന് പിന്നിലും പവൻ താക്കൂറും സംഘവുമാണെന്നാണ് സൂചന.
കൊക്കെയ്ൻ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനാണ് പവൻ താക്കൂർ. ഇന്ത്യൻ തുറമുഖം വഴി എത്തിച്ച മയക്കുമരുന്ന് റോഡ് മാർഗമാണ് ഡൽഹിയിൽ എത്തിച്ചത്.
സെപ്റ്റംബറിൽ എൻസിബി ഇന്റർപോൾ വഴി താക്കൂറിനെതിരെ അന്താരാഷ്ട്ര സിൽവർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇയാളുടെ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 118 മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ദുബായിലും ഡൽഹിയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല ശൃംഖലയുടെ ഭാഗമാണ് ഇയാൾ. ലഹരികടത്തിൽ നിന്നുള്ള കള്ളപ്പണം ഇയാൾ ഇതിലൂടെയാണ് വെളിപ്പിച്ചിരുന്നത്.
2019 മുതൽ ഇയാൾ ദുബായിലാണ് പവൻ താക്കൂറിന്റെ താമസം. ദുബായ് ഹിൽസ് എസ്റ്റേറ്റിലെ ഒരു വില്ല ഉൾപ്പെടെ ദുബായിൽ നിരവധി സ്വത്തുക്കളും ആഡംബര കാറുകളും ഇയാൾക്ക് സ്വന്തമായുണ്ട്.ഹവാലയും കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളും നിയന്ത്രിച്ചിരുന്ന ഇയാൾക്കെതിരെ ഇഡി മുമ്പ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ ആഡംബര ജീവിതം നയിച്ച താക്കൂറിനെതിരെ നിരവധി രാജ്യങ്ങളിൽ കേസുകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


