പാലക്കാട്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു ; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

പാലക്കാട് : യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു.

video
play-sharp-fill

പാലക്കാട്‌ നഗരസഭാംഗം കെ ജയലക്ഷ്മി, മുന്‍ കൗണ്‍സിലറും നിലവിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുനില്‍ മോഹനും അടക്കം നാല് പേര്‍ക്കെതിരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തത്.

പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പൊലീസ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പൊലീസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് ശേഷം വിശദമായി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.