
വിലയൽപ്പം കൂടുതലാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമായ ഫലമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നവുമാണ്. ദൈനംദിന ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
കിവിയിൽ അടങ്ങിയിട്ടുള്ള പ്രത്യേക നാരുകൾക്ക് മലവിസർജനം മൃദുവാക്കാൻ സഹായിക്കും. മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മലബന്ധം (Irritable Bowel Syndrome – IBS) ഉള്ളവരിൽ വയറ്റിലെ വീക്കം, ഗാസ്, വേദന എന്നിവ കിവി കഴിച്ചാലുണ്ടാകാൻ സാധ്യത കുറവാണ്.
ഒരു കിവിയിൽ 2-3 ഗ്രാം നാരുകളാണുള്ളത്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിൻ്റെ പ്രവർത്തനത്തനത്തേയും മലവിസർജനം കൃത്യമായ ഇടവേളയിൽ ആക്കുന്നതിനും സഹായിക്കുന്നു. ദിവസവും രണ്ട് കിവി കഴിക്കുന്നതിലൂടെ ആഴ്ചകൾക്കുള്ളിൽ മലബന്ധ പ്രശ്നങ്ങൾ കുറയക്കാനാകുമെന്ന് പഠനങ്ങളുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻസൈമുകൾ
കിവിയിൽ അടങ്ങിയിരിക്കുന്ന ആക്ടിനിഡിൻ എന്ന എൻസൈം പ്രോട്ടീൻ ദഹിപ്പിക്കാൻ കുടലിനെ സഹായിക്കുന്നു. ഇതിലൂടെ ദഹിക്കാൻ പാടുള്ള ഭക്ഷണത്തിൻ്റെ ദഹനം സുഖമമാകുന്നു.
സപ്ലിമെന്റുകളെക്കാൾ മികച്ചത്
ഫൈബർ പൗഡറുകളുടേയും ഗുളികകളുടേയും പ്രവർത്തിനത്തിന് സമാനമായോ അതിനേക്കാൾ മികച്ച രീതിയിലോ കിവി പ്രവർത്തിക്കും.
ദഹനം മാത്രമല്ല
ദഹന പ്രക്രിയ സുഖമമാക്കുന്നതിനു പുറമേ വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയും കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വയറിൽ അനുഭവപ്പെടുന്ന വീക്കം കുറയ്ക്കുകയും ചെയ്യുന്നു




