
തെങ്കാശി: തെങ്കാശി ജില്ലയിലെ കടയനല്ലൂർ തിരുമംഗലം-കൊല്ലം ദേശീയപാതയില്‍ ദുരൈസാമിപുരത്ത് സ്വകാര്യബസുകള്‍ നേർക്കുനേർ കൂട്ടിയിടിച്ചു ആറു യാത്രക്കാർക്കു ദാരുണാന്ത്യം.
ഇതില്‍ ഒരു പുരുഷനും അഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്നു. 40യാത്രക്കാർക്കു പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങിയത്. ഇവരാണ് കുടുങ്ങിപ്പോയ യാത്രക്കാരെ പുറത്തിറക്കിയത്. ഇവരെ രക്ഷപ്പെടുത്തി തെങ്കാശി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങള്‍ സംഭവസ്ഥലത്ത് പുരോഗമിക്കുന്നു.
ഇന്നു രാവിലെ 11നു കെഎസ്ആർ എന്ന സ്വകാര്യ ബസും എം.ആർ. ഗോപാലൻ എന്ന ബസും നേർക്കുനേർ ഇടിക്കുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള ദുരൈസാമിപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്ന സ്വകാര്യ ബസ് , കോവില്‍പട്ടിയില്‍ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. പോലീസിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.
കളക്ടർ കമല്‍ കിഷോറും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തു പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നു ഭയപ്പെടുന്നു.മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തില്‍ അനുശോചിച്ചു.
ജില്ലാ ചുമതലയുള്ള മന്ത്രി സത്തൂർ രാമചന്ദ്രനെ ഉടൻ ബന്ധപ്പെടുകയും സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ജില്ലാകളക്ടറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം സംഭവസ്ഥലത്തുണ്ട്. സ്വകാര്യ ബസുകളുടെ ലൈസൻസ് റദ്ദാക്കുന്ന അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.



