
കോട്ടയം : സ്വർണവില താഴേക്ക്, അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണവില. കേരളത്തിൽ ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയായി. 520 രൂപ താഴ്ന്ന് 91,760 രൂപയിലാണ് പവൻ.
രാജ്യാന്തരവില ഔൺസിന് 30 ഡോളറിലധികം കുറഞ്ഞ് 4,047ൽ എത്തിയത് നേട്ടമായി.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 89 കടന്ന്, 89.61വരെ കൂപ്പുകുത്തിയ രൂപ, ഇന്ന് മികച്ച തിരിച്ചുവരവ് നടത്തിയതും ആഭ്യന്തര സ്വർണവില കുറയാൻ സഹായിച്ചു. 26 പൈസ ഉയർന്ന് 89.14ലാണ് രൂപ ഇന്നു രാവിലെയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ നാണയ ശേഖരത്തിൽ നിന്ന് വലിയതോതിൽ ഡോളർ വിറ്റഴിച്ച് റിസർവ് ബാങ്ക് നടത്തിയ “രക്ഷാപ്രവർത്തനം’ രൂപയെ 90ലേക്ക് ഇടിയുന്നതിൽ നിന്ന് തൽക്കാലം അകറ്റിനിർത്തിയിട്ടുണ്ട്. രൂപ കരകയറുമ്പോൾ സ്വർണം ഇറക്കുമതിച്ചെലവ് കുറയും. ഇതാണ്, ആഭ്യന്തര വില കുറയാൻ വഴിയൊരുക്കിയത്.



