
കോട്ടയം: നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്തയിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടി ആർ അശ്വിൻ കൃഷ്ണൻ താരമായി.
കത്ത 21 വയസ്സിനു താഴെ, കത്ത 16 വയസ്സിനു മുകളിൽ, ടീം കത്ത ഇനങ്ങളിലാണ് അശ്വിൻ മെഡലുകൾ വാരികൂട്ടിയത്.
തിരുവാർപ്പ് ഹൈക്കോ ജുക്കു ടോജോയിൽ മാസ്റ്റർ സി പി അജിമോൻ്റെ നേതൃത്വത്തിൽ പരിശീലിക്കുന്ന അശ്വിൻ കോട്ടയം ഗവ: കോളജിലെ രണ്ടാം വർഷ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിരുദ വിദ്യാർത്ഥിയും തിരുവാർപ്പ് ചക്കനാട്ട്ചിറ വീട്ടിൽ സി.എസ് റെജിയുടെയും ബിന്ദുവിൻ്റെയും മകനുമാണ്.



