മഹാപ്രതിഭയായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ 215 ലേറെ ചിത്രങ്ങള്‍; പാലക്കാട് കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന മ്യൂസിയം വരുന്നു; പ്രാരംഭ നടപടികള്‍ക്ക് തുടക്കം

Spread the love

കൊച്ചി: വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മഹാപ്രതിഭയായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ പ്രദർശിപ്പിക്കാൻ മ്യൂസിയം വരുന്നു.

video
play-sharp-fill

പാലക്കാട് യാക്കരയിലാണ് കേരള ലളിതകലാ അക്കാദമിയുടെ കീഴില്‍ മ്യൂസിയം ഒരുക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. യാക്കരയിലെ വി.ടി. ഭട്ടതിരിപ്പാട് സമുച്ചയത്തില്‍ ശീതീകരണ സംവിധാനവും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളോടെയുമായിരിക്കും മ്യൂസിയം സജ്ജീകരിക്കുക.

രേഖാചിത്രകാരന്‍, ചിത്രകാരന്‍, ഡിസൈനര്‍, കാര്‍ട്ടൂണിസ്റ്റ്, കലാ സംവിധായകന്‍, ശില്പി എന്നിങ്ങനെ വിവിധ മേഖലകളില്‍ മുദ്ര പതിപ്പിച്ച മഹാപ്രതിഭയായ നമ്പൂതിരിയുടെ സംഭാവനകള്‍ കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കും നേരിട്ടറിയാന്‍ മ്യൂസിയം അവസരമൊരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന സ്മാരകം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ശ്രമം. നമ്പൂതിരി വരച്ച 215-ലേറെ ചിത്രങ്ങളാണ് കുടുംബാംഗങ്ങള്‍ കേരള ലളിതകലാ അക്കാദമിക്ക് കൈമാറുക.