കനത്ത കാറ്റും മഴയും: മരം വീണ് ജില്ലയിൽ കനത്ത നാശം; മൂലവട്ടത്തും കാരാപ്പുഴയിലും പനച്ചിക്കാട്ടും വീടുകൾ തകർന്നു
സ്വന്തം ലേഖകൻ
ചിത്രങ്ങൾ – വിഷ്ണു ഗോപാൽ
കോട്ടയം: ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം. കാറ്റടിച്ച് മൂലേടം, പനച്ചിക്കാട്, വേളൂർ, വൈക്കം എന്നിവിടങ്ങളിലായി നൂറിലേറെ വീടുകൾ തകർന്നു. ഞായറാഴ്ച രാവിലെയാണ് കാറ്റും ശക്തമായ മഴയും ഉണ്ടായത്. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണതിനാൽ പലസ്ഥലത്തും വൈദ്യുതിബന്ധം ഇല്ലാതായി. ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് മണിക്കൂറുകൾ കൊണ്ടാണ് വീടിനു മുകളിൽ വീണ മരങ്ങൾ മുറിച്ച് നീക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂലവട്ടം , തുരുത്തുമ്മേൽ , മുപ്പായിക്കാട് , തൃക്കയിൽ പ്രദേശങ്ങളിൽ 25 വീടുകൾ വ്യാപകമായി തകർന്നിട്ടുണ്ട്. പനച്ചിക്കാട് പ്രദേശത്ത് പന്ത്രണ്ട് വീടുകളും തകർന്നു.
മൂലവട്ടം തുരുത്തുമ്പേൽ കട്ടച്ചിറയിൽ കെ .വി മാധവൻ, കെ.വി മോഹനൻ , ഇല്ലിപ്പറമ്പിൽ ശിവൻകുട്ടി , തുരുത്തുമ്മേൽ പ്രകാശൻ , പ്ലാക്കിൽ ചിറ ജോസഫ് , തുരുത്തുമ്മേൽ തങ്കച്ചൻ , ഗൗരി , പുത്തൻപുരയിൽ രാജേഷ് എന്നിവരുടെ വീടുകളാണ് തകർന്നത്.
. 10ലധികം വൈദ്യുതി പോസ്റ്റിലേക്ക് മരങ്ങൾവീണ് ലൈൻപൊട്ടി വീണിട്ടുണ്ട്. കനത്തമഴയിലും കാറ്റിലും നിലച്ച വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
ഞായറാഴ്ച രാവിലെ 11.15നാണ് കനത്തമഴക്കൊപ്പം കാറ്റ് വീശിയിടിച്ചത്. അഞ്ചുമിനിറ്റോളം നീണ്ട കാറ്റിൽ പരിഭ്രാന്തരായ പലരും വീടുവിട്ട് ഇറങ്ങിയോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നഗരസഭ 45ാം (കാഞ്ഞിരം) വാർഡിൽപെടുന്ന കാരാപ്പുഴ, തിരുവാതുക്കൽ, പൂവേലിച്ചിറ, മാക്കീൽപാലം പ്രദേശങ്ങളിലെ 15 ഉം മൂലവട്ടം തുരുത്തുന്മേൽചിറയിൽ ഏഴും നാട്ടകം ഗസ്റ്റ്ഹൗസിന് സമീപം 12ഉം തൃക്കെയിൽ ശിവക്ഷേത്രത്തിന് സമീപം ആറും പനച്ചിക്കാട് പഞ്ചായത്തിൽ ഏഴും വീടുകൾ ഭാഗികമായി തകർന്നു.
കൊടൂരാറിെൻറ കൈവഴിയായ തോട്ടിൽ 15 മരങ്ങൾ കടപുഴകിവീണു. പുളി, മഹാഗണി, വാകമരം, ആഞ്ഞിലി, മാവ് ഉൾപ്പെടെയുള്ള മരങ്ങളാണ് നിലംപൊത്തിയത്. ഗ്രാവ് പാടശേഖരത്തോട് ചേർന്നുള്ള നടപ്പാതയിൽ ആറ് വൈദ്യുതിപോസ്റ്റുകൾ തകർന്ന് വൈദ്യുതി കമ്പികൾ പൊട്ടിവീണു.
പാടശേഖരത്തിനും കൈതോടിനും ചേർന്നുള്ള ചെറിയവീടുകളുടെ മേൽക്കൂരയാണ് പറന്നുപോയത്.
കാരാപ്പുഴ തെക്കേവാലയിൽ ഒാേട്ടാഡ്രൈവർ ശശി വാടകക്ക് താമസിക്കുന്ന വീടിെൻറ ഒാടുമേഞ്ഞ മേൽക്കൂര പറന്നുപോയി. മേൽക്കൂരയിൽ പടുതവിരിച്ച് താൽക്കാലിക സംവിധാനമൊരുക്കി. പറമ്പിലെ പുളിയും മാവും കടപുഴകി സമീപത്തെ പൊന്നപ്പെൻറ രണ്ടുനിലകെട്ടിടത്തിെൻറ മുകളിൽ തട്ടിനിൽക്കുകയാണ്. ഏതുനേരം നിലപൊത്താവുന്ന സ്ഥിതിയാണ്.
പൊന്നപ്പെൻറ വീട്ടിലെ എ.സി ഉൾപ്പെടെയുള്ള സാധനസാമഗ്രികളും നശിച്ചു. കാരാപ്പുഴ മാക്കീൽപാലം മണിമന്ദിരം രാജുവിെൻറ വീടിന് മുകളിലേക്ക് അയൽവാസിയുടെ മാവ് കടപുഴകി വീണു. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന എത്തിയെങ്കലും വീടിനുമുകളിൽ കിടന്ന മരം മുറിച്ചുമാറ്റാൻ തയാറായിെല്ലന്ന് പരാതിയുണ്ട്. പിന്നീട് എസ്കവേറ്റർ ഉപയോഗിച്ച് മരം നീക്കിയാണ് അപകടസാധ്യത ഒഴിവാക്കിയത്. മാക്കീൽപാലം കളപ്പുരയിൽ മോഹൻദാസ്, പൂവേലിച്ചിറ മണിയമ്മ എന്നിവരുടെ ഒാടുമേഞ്ഞ മേൽക്കൂരയും പറന്നുപോയി. മുകൾഭാഗത്ത് പടുത ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. പൂവേലിച്ചിറ പാപ്പാലിയിൽ മോഹനൻ, പാപ്പാലിയിൽ അമ്മിണി, പൂവേലിച്ചിറ ഒാലോട്ടത്തിൽ അപ്പുക്കുട്ടൻ എന്നിവരുടെ വീടുകൾ മരംവീണ് ഭാഗികമായി തകർന്നു.
കാരാപ്പുഴ എസ്.എൻ.ഡി.പിക്ക് സമീപം കമ്മാടവിൽ എസ്.കെ. സുകുമാരൻ, കാരാപ്പുഴ അമ്പലക്കടവിന് സമീപം വയലത്തറ മാലിയിൽ ശ്യാമളൻ, വയലത്തറ സുരേഷ് ഷൺമുഖൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരംവീണ് കേടുപാടുണ്ടായി. കാരാപ്പുഴ അമ്പലക്കടവ് എസ്.എൻ.ഡി.പിക്ക് സമീപം 11.കെവി ലൈനിൽ മരംവീണ് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.
കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം സാജു കുറ്റിവേലിൽ, മോഹൻ ദാസ് ഉണ്ണിമഠം, ഷാജി പുത്തൻവീട്, പൊന്നി പൂന്താനം, മിനി ചാമക്കാലായിൽ, പത്മകുമാർ കണ്ണങ്കര, പ്രേമാനന്ദ് തോട്ടത്തിൽ, രാമചന്ദ്രൻ നായർ തോട്ടത്തിൽ, സുനിൽ കെ.സലി പിച്ചനാട്ട്, മാത്യു പുത്തൻപീടികയിൽ, കമലാസനൻ, ഷാജി, പള്ളിക്കുടംകുന്നേൽ അരുൺ, ചാമക്കാട്ട് മറ്റം രാധാമണി, ആർക്കാട്ടുകുന്നേൽ സാജു, ഉണ്ണി, ആർക്കാട്ടുകുന്നേൽ കൊച്ചുമോൻ, വർണ്ണം വിനോദ്, പുത്തൻപീടികയിൽ പ്രിൻസ്, പള്ളിക്കുടംകുന്നേൽ രാജേഷ്, പള്ളിക്കുടംതാഴെ റോബർട്ട്, സാഗരൻ, സോമൻ, ആർക്കൂട്ടുകുന്നേൽ സതീശൻ എന്നിവരുടെ വീടുകളാണ് മൂലവട്ടം കുറ്റിക്കാട്ട്, തൃക്കയിൽ പ്രദേശങ്ങളിലായി തകർന്നത്.
ഹെൽപ്പ് ഡെക്‌സുമായി ഡിവൈ.എഫ്.ഐ
മൂലവട്ടത്തെ തകർത്ത കാറ്റിൽ ഹെൽപ്പ് ഡെസ്‌കുമായി രംഗത്തിറങ്ങിയത് ഡിവൈഎഫ്‌ഐ പ്രവർത്തകർ. മൂലവട്ടം മുപ്പായിക്കാട് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയും പ്രവർത്തകരുമാണ് മരങ്ങൾ വെട്ടിമാറ്റാനും മറ്റു സഹായങ്ങൾക്കുമായി മുന്നിൽ നിന്നത്. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവർ വിളിക്കാനുള്ള ഫോൺ നമ്പരും ഇവർ സോഷ്യൽ മീഡിയയിലൂടെ നൽകിയിരുന്നു.
Related