അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായി; ധ്വജാരോഹണം ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് മുകളില്‍ ധര്‍മ പതാക ഉയര്‍ത്തും

Spread the love

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് . രാമക്ഷേത്രത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. നവംബര്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് മുകളില്‍ ധര്‍മ പതാക ഉയര്‍ത്തും

video
play-sharp-fill

ധ്വജാരോഹണ ചടങ്ങ് വിപുലമായ രീതിയില്‍ ആഘോഷിക്കാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ചടങ്ങ് കുറ്റമറ്റതാണെന്ന് ഉറപ്പാക്കാന്‍ എഞ്ചിനീയര്‍മാരും പൂജാ ക്രമം നിര്‍വഹിക്കുന്ന സംഘങ്ങളും കഴിഞ്ഞ ദിവസങ്ങളായി റിഹേഴ്‌സലുകള്‍ നടത്തിവരുന്നുണ്ട്.

സന്യാസിമാര്‍, വിശിഷ്ട വ്യക്തികള്‍, ആയിരക്കണക്കിന് ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ത്രികോണാകൃതിയിലുള്ള കാവി നിറത്തിലുള്ള പതാകയാണ് ക്ഷേത്രത്തിലുയര്‍ത്തുക. പതാകയ്ക്ക് നടുക്ക് ഓം എന്ന ചിഹ്നവുമുണ്ടാകും. ചടങ്ങില്‍ അയോധ്യ, കാശി, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ നിന്നായി 108 ആചാര്യന്മാര്‍ പങ്കെടുക്കും. രാമക്ഷേത്രത്തിന്റെ 191 അടി ഉയരമുള്ള ശിഖരത്തിന് മുകളിലാണ് പതാക ഉയര്‍ത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ഓഗസ്റ്റ് അഞ്ചിന് ഔദ്യോഗികമായി ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2024 ജനുവരിയിലാണ് രാമവിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രതിഷ്ഠാ ചടങ്ങ് വലിയ ചടങ്ങായാണ് നടത്തിയത്. രാമക്ഷേത്രത്തിനും അനുബന്ധ വികസന പദ്ധതികള്‍ക്കുമായി ഇതുവരെ 2,150 കോടി രൂപയിലധികം നിക്ഷേപം അയോധ്യയില്‍ നടത്തിയിട്ടുണ്ട്.

2020-ല്‍ 60 ലക്ഷം ഭക്തരാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ മാത്രം 23 കോടി വിനോദസഞ്ചാരികള്‍ അയോധ്യാ നഗത്തിലെത്തി. ഡിസംബറോടെ ഇത് 50 കോടി കവിയുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു