play-sharp-fill
അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ, കശ്മീർ ജനതയെ വെറുതെ വിടൂ : ഗവർണർ സത്യപാൽ മാലിക്

അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ, കശ്മീർ ജനതയെ വെറുതെ വിടൂ : ഗവർണർ സത്യപാൽ മാലിക്

സ്വന്തം ലേഖകൻ

ശ്രീനഗർ:കട്ടു മുടിപ്പിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലണമെന്ന് ഭീകരരോട് ആഹ്വാനംചെയ്ത് പ്രസംഗിച്ച ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക വിവാദത്തിൽ.


നിഷ്‌കളങ്കരായ ജനങ്ങളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന് പകരം അഴിമതിയും ജനവഞ്ചനയും നടത്തുന്ന രാഷ്ട്രീയപ്രവർത്തകരെ കൊല്ലാൻ ഭീകരരോട് ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനയാണ് മാലിക്‌നടത്തിയത്. കശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെയാണ് നിങ്ങൾ ശത്രുക്കളായി കാണേണ്ടത്. അത്തരക്കാരെയാരെയെങ്കിലും നിങ്ങൾ കൊന്നിട്ടുണ്ടോ? ഇതായിരുന്നു ഗവർണറുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമുതൽ കട്ടെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസ്തികൾ വാങ്ങിക്കൂട്ടി സമ്പന്നരാകുന്നതിനാലാണ് കശ്മീരിലെ നേതാക്കൾക്ക് പൊതുജനസമ്മതി കുറയുന്നതിന് കാരണമെന്നും ഇത്തരം പ്രവൃത്തികൾ കാരണം സാധാരണക്കാർ ദുരിതമനുഭവിക്കുന്നുവെന്നും മാലിക് കൂട്ടിച്ചേർത്തു.

എന്നാൽ ഭീകരരോട് ഇത്തരത്തിൽ ആവശ്യമുന്നയിച്ച മാലിക്കിനെതിരെ പ്രമുഖരുൾപ്പെടെയുള്ളവർ രംഗത്തെത്തി. മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗവർണർക്കെതിരെ രൂക്ഷവിമർശനമുയർത്തി. ജമ്മു കശ്മീരിലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടാൽ അത് ഗവർണരുടെ പ്രേരണയാൽ ആണെന്ന് ഓർമയുണ്ടാകണമെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.