
അമിതമായാൽ ആരോഗ്യത്തിന് ഏറെ ഹാനികരമാകുന്നത് ഉപ്പാണോ പഞ്ചസാരയാണോ ?ശരീരത്തിൽ സോഡിയത്തിന്റെ അളവു നിലനിർത്തുന്നതാൻ ഭക്ഷണത്തിൽ ഉപ്പ് ചേർക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഉപ്പ് ഉപയോഗം കൂടുന്നത് രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവയിലേക്ക് നയിക്കാം.
ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി ധമനികളിൽ മർദം വർധിക്കുകയും ചെയ്യും. ക്രമേണ ധമനികളുടെ പാളികൾക്ക് പരിക്കു സംഭവിക്കാനും പ്ലാക്ക് രൂപപ്പെടലിനും സാധ്യതയുള്ളതായി മാറുകയും ചെയ്യും.
അതേസമയം പഞ്ചസാര ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുന്നതാണ്. അമിതമാകുന്നത് പ്രമേഹം, അമിതവണ്ണ തുടങ്ങിയ രോഗ സാധ്യത വർധിപ്പിക്കും.പഞ്ചസാര അധികം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ നേരിട്ടു ബാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതൽ പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിക്കുന്ന മുതിർന്നവരിൽ, ഏറ്റവും കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത 12 ശതമാനത്തിലധികം കൂടുതലാണെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ദോഷകരമാണ്. എന്നാലും രണ്ടും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ പഞ്ചസാരയാണ് കൂടുതൽ വില്ലനെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരം ശരിയായി പ്രവർത്തിക്കാൻ ഉപ്പ് അത്യാവശ്യമാണ് എന്നാൽ പഞ്ചസാര അങ്ങനെയല്ല. ഡയബറ്റോളജി ആൻ്റ് മെറ്റബോളിക് സിൻഡ്രോം ജേണലിൽ 2014-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പഞ്ചസാര ഉപ്പിന്റെ പ്രതികൂല ഫലങ്ങൾ വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.







