
കോട്ടയം:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറ് ഡിവിഷനുകളിൽ മത്സരിക്കുന്ന ‘ എസ്.ഡി.പി.ഐ. സ്ഥാനാത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
വരണാധികാരികളായ നഗരസഭാ സൂപ്രണ്ട് അരുൺ പി.ഡി. അസിസ്റ്റൻ്റ് എൻജിനിയർ ഷെഫിൻ അനസ് എന്നിവർ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. എം.എം.സി ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹസീബ് , കൺവീനർ അഡ്വ. സി. പി. അജ്മൽ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് വിവേചനം ഇല്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐ. സാരഥികൾ വിജയത്തിനായി വാർഡുകളിൽ ശക്തമായ മത്സരമാണ് കാഴ്ചവെയ്ക്കുന്നത് എന്ന് തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എച്ച് ഹസീബ് പറഞ്ഞു.







