
കോട്ടയം: ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ ഇന്ന് ഉച്ചയ്ക്കു പ്രഖ്യാപിക്കും. ഘക കക്ഷികള്‍ തമ്മിലുള്ള ധാരണ പൂര്‍ണതയിലെത്തിയില്ല.
വിജയ സാധ്യതയില്ലാത്ത സീറ്റുകള്‍ നല്കിയാല് മുസ്ലിം ലീഗ് മത്സരിച്ചേക്കില്ല.
കേരളാ കോണ്‍ഗ്രസുമായും ലീഗുമായും ചര്‍ച്ചകള്‍ നടക്കുകയാണ്. വെള്ളൂര്‍ സീറ്റ് വിട്ടു നല്‍കാനും പകരം തലനാട് വേണമെന്നും കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തലനാട് നല്‍കാനാവില്ലെന്നു കോണ്‍ഗ്രസ് പറഞ്ഞതോടെ തലയാഴം വേണമെന്ന ആവശ്യവും കോണ്‍ഗ്രസ് നിരസിച്ചതോടെയാണു തര്‍ക്കം തുടരുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച എട്ടില്‍ നിന്ന് ഏഴിലേക്ക് ഒതുങ്ങാന്‍ തീരുമാനിച്ചിട്ടും കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന പരാതി കേരളാ കോണ്‍ഗ്രസിനുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണമെങ്കില്‍ വെള്ളൂരില്‍ മത്സരിക്കാമെന്നാണു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍, ഇവിടെ അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേരളാ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല.
ലീഗിനു ഒരു ഡിവിഷന് നല്‍കാമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഏതു സീറ്റാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. വിജയ സാധ്യതയില്ലാത്ത സീറ്റുകള്‍ നല്കിയാല് മത്സരിക്കേണ്ടതില്ലെന്നാണു ലീഗ് തീരുമാനം.
അതേസമയം ഇന്നും നാളെയും ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ നോമിനേഷനുകള്‍ സമര്‍പ്പിക്കും.എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സിറ്റിങ്ങ് മെമ്ബര്‍മാര്‍, മുന്‍ മെമ്ബര്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, യുവജന നേതാക്കള്‍ എന്നിവരെ അണിനിരത്തി എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പട്ടിക.







