Spread the love

കോട്ടയം : കൊല്ലാട് ചാർജർ ചോദിച്ച് വീട്ടിലെത്തിയയാൾ വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി 13 കാരനെ ലൈംഗിക മായി പീഡിപ്പിച്ചു.

video
play-sharp-fill

കോട്ടയം കൊല്ലാട് കുന്നമ്പള്ളി തോപ്പിൽ വീട്ടിൽ പാസ്റ്റർ ബേബി (കൊച്ച് -62)യാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ 14 ന് ശിശുദിനത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം. 13 കാരനും സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ പ്രതി കുട്ടിയോട് ചാർജർ ആവശ്യപ്പെട്ടു. കുട്ടി ചാർജർ എടുത്തു നൽകിയതോടെ, ഫോൺ വീട്ടിൽ തന്നെ കുത്തിയിടാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേട്ടകുട്ടി ഫോൺ ചാർജിലിടാനായി മുറിയ്ക്കുള്ളിലേയ്ക്കു പോയി. ഈ സമയം പിന്നാലെ എത്തിയ പ്രതി കുട്ടിയെ കടന്ന് പിടിക്കുകയും, ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.

ഭയന്ന് പോയ കുട്ടി വീട്ടുകാർ മടങ്ങിയെത്തിയതോടെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് കുടുംബം കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ശേഷം കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് പോക്സോ കേസ് രജിസറ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.