കുടുംബം പോറ്റാൻ ഷെഫ് ആയി ഒമാനിലെത്തിയ കോട്ടയം സ്വദേശിയായ യുവാവിന് നേരിടേണ്ടി വന്നത് ദുരിതങ്ങൾ മാത്രം ; ശബളം നൽകാതെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് തൊഴിലുടമ, ഒടുവിൽ യുവാവിന് രക്ഷകനായി പൊതു പ്രവർത്തകനും ആർഎസ്‌പി നേതാവുമായ അൻസാരി കോട്ടയം

Spread the love

കോട്ടയം : വിദേശത്ത് തൊഴിൽ ചൂഷണത്തിന് ഇരയായ യുവാവിന് രക്ഷകനായി കോട്ടയത്തെ പൊതു പ്രവർത്തകനും ആർഎസ്‌പി നേതാവുമായ അൻസാരി.

video
play-sharp-fill

ഷെഫായി ഒമാനിൽ എത്തിയ വടവാതൂർ റബർബോർഡ് സ്വദേശിയായ യുവാവിനാണ് ചൂഷണം നേരിടേണ്ടി വന്നത്.

തൊഴിലുടമ  യുവാവിന് ശമ്പളം നൽകാതെ മാനസികമായും ശാരീരികമായും നിരന്തരം ബുദ്ധിമുട്ടിക്കുകയുമായിരുന്നു. ഇതോടെ യുവാവ് നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പാസ്പോർട്ട്‌ പിടിച്ചു വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാർ നിരന്തരം ബന്ധപ്പെട്ടിട്ടും തൊഴിലുടമ യുവാവിനെ നാട്ടിലേക്ക് അയക്കാൻ കൂട്ടാക്കിയില്ല, തുടർന്ന് ബന്ധുക്കൾ ആർ എസ്‌ പി നേതാവും പൊതുപ്രവർത്തകനുമായ അൻസാരി കോട്ടയത്തിനെ വിവരം അറിയിക്കുകയും അറബി ഭാഷ  വശമുള്ള അൻസാരി ഉടൻ തന്നെ  തൊഴിലുടമയെ ബന്ധപ്പെടുകയും യുവാവിനെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

അൻസാരിയുടെ കൃത്യസമയത്തുള്ള ഇടപെടലാണ് യുവാവിനെ  നാട്ടിൽ തിരികെ എത്തിക്കാൻ സാധിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.