
നെടുങ്കണ്ടത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി: സുഹൃത്തുക്കൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: യുവാവിനെ മർദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കഴിഞ്ഞ ഡിസംബറിൽ കൈലാസനാട് അശോകവനം ഭാഗത്ത് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നു യുവാക്കളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടൽമൂലം അന്വേഷണം അട്ടിമറിയ്ക്കപെടുന്നതായി ആരോപിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കൾ നേരത്തെ രംഗത്ത് എത്തിയിരുന്നു.
നെടുങ്കണ്ടം കാരിത്തോട്ടിലാണ് സംഭവം. കാരിത്തോട് അശോകവനം സ്വദേശിയായ വിഷ്ണുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് സുഹൃത്തുക്കളായ ജോബിൻ, അനന്തു, ജസ്റ്റിൻ എന്നിവർ അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഡിസംബറിലാണ് വിഷ്ണുവിനെ വീടിന് സമീപത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കൈലാസനാട് അശോകവനം അറപ്പുരക്കുഴിയിൽ വിഷ്ണു(20)വിനെ മർദിച്ചു കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്ന അമ്മ തങ്കമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കാരിത്തോട് വെട്ടികുഴിച്ചാലിൽ ജോബിൻ (25), കരിമ്ബിൻമാവിൽ അനന്തു (23), വെട്ടികുഴിച്ചാലിൽ ജസ്റ്റിൻ (23) എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ പ്രതികൾക്കെതിരേ മർദനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സിപിഎം ഇടപെടലുകൾമൂലം കേസ് അട്ടിമറിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിൽ വിഷ്ണുവിന്റെ മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. മരിക്കുന്നതിനു മണിക്കുറുകൾക്കു മുൻപ് വിഷ്ണുവും പ്രദേശവാസികളായ യുവാക്കളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇവർ വിഷ്ണുവിനെ മർദിച്ച് കൊലപ്പെടുത്തിയശേഷം മരത്തിൽ കെട്ടിത്തൂക്കിയെന്നായിരുന്ന അമ്മ തങ്കമ്മയുടെ പരാതി.