രുചികരമായ മഷ്‌റൂം ഡ്രൈ മസാല; ചോറിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ബട്ടണ്‍ മഷ്‌റൂം ഫ്രൈ ചെയ്തെടുത്താല്‍ രുചികരമാണ്.

video
play-sharp-fill

ഡ്രൈ മസാല രുചി ഇഷ്ട ഭക്ഷണത്തൊടൊപ്പം ചേർക്കാം. ചോറിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാൻ കഴിയുന്ന രുചികരമായ മഷ്‌റൂം ഡ്രൈ മസാല ഉണ്ടാക്കുന്ന വിധം താഴെ നല്‍കുന്നു

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബട്ടണ്‍ മഷ്‌റൂം – 100 ഗ്രാം
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
കോണ്‍ഫ്ലോർ – 1 സ്പൂണ്‍
കാശ്മീരി ചില്ലി പൗഡർ – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
നാരങ്ങ നീര് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

ഇഞ്ചി വെളുത്തുള്ളി – 1 ടീസ്പൂണ്‍
മല്ലി പൊടി – 1 ടീസ്പൂണ്‍
ഗരം മസാല
കുരുമുളകുപൊടി
കാശ്മീരി മുളക് പൊടി
സവാള – 1
പച്ച മുളക് -2
ടൊമാറ്റോ സോസ് – 1 സ്പൂണ്‍
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

100 ഗ്രാം ബട്ടണ്‍ മഷ്‌റൂം അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കലക്കിയ വെള്ളത്തില്‍ അരമണിക്കൂർ ഇട്ടു വച്ച ശേഷം വെള്ളം ഊറ്റി കളയുക. ഇതില്‍ ഒരു സ്പൂണ്‍ കോണ്‍ ഫ്ലോർ, രണ്ടു ടീസ്പൂണ്‍ കാശ്മീരി ചില്ലി പൗഡർ അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍ നാരങ്ങ നീര് ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്ത് മാറ്റി വക്കുക. ഇതേ പാനില്‍ തന്നെ ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റി ഇതിലേക്ക് ഒരു ടീസ്പൂണ്‍ വീതം മല്ലി പൊടി, ഗരം മസാല, കുരു മുളകുപൊടി,കാശ്മീരി മുളക് പൊടി ഇവ കൂടി ചേർത്ത് മൂക്കുമ്പോള്‍ ഒരു വലിയ സവാള ചതുര കഷ്ണങ്ങള്‍ ആക്കിയത്, രണ്ട് പച്ച മുളക് അരിഞ്ഞത്, ഒരു സ്പൂണ്‍ ടൊമാറ്റോ സോസ്, കറിവേപ്പില ഉപ്പ് ഇവ ചേർത്ത് നല്ല പോലെ ഡ്രൈ ആക്കി എടുക്കുക ഇതിലേക്ക് മഷ്‌റൂം ഫ്രൈ ചെയ്തത് കൂടി ചേർത്ത് നന്നായി ഇളക്കി തീ ഓഫ്‌ ചെയ്യുക.