Friday, April 24, 2026

സസ്‌പെൻഷനിലായി കഴിഞ്ഞാല്‍ വേറെ പാര്‍ട്ടിയാണോ? കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടം

Spread the love

പാലക്കാട്: ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ പാർട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തു.

video
play-sharp-fill

പാലക്കാട് കണ്ണാടി മണ്ഡലം കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തു.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. കണ്ണാടി മണ്ഡലത്തില്‍ നടന്നത് യോഗമല്ലെന്നും രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയില്‍ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസ് ഔദ്യോഗിക ഓഫീസുകളില്‍ കയറുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സസ്‌പെൻഷനിലായി കഴിഞ്ഞാല്‍ ഞാൻ വേറെ പാർട്ടിയാണോ? യോഗം നടന്നാലല്ലേ മറുപടി പറയാൻ പറ്റൂ. നടക്കാത്ത യോഗത്തെപ്പറ്റി എങ്ങനെ മറുപടി പറയും. യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ പങ്കെടുത്തുവെന്ന് പറയും. കൈ ചിഹ്നത്തില്‍ ജയിച്ച എംഎല്‍എയാണ്.

ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാർത്ഥികളും ജയിക്കണമെന്ന് താത്പര്യമുള്ളയാളാണ്. അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തും. പാലക്കാട് എന്നല്ല, ഏത് സ്ഥലത്തുവച്ചും നല്ല യുഡിഎഫുകാരെ കണ്ടാല്‍ എന്തായി തിരഞ്ഞെടുപ്പെന്ന് ചോദിക്കും’- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.