കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയ 60കാരനെ ഭാര്യയുടെ സഹോദരങ്ങള്‍ വെട്ടിക്കൊന്നു

Spread the love

കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയ 60 കാരനെ ഭാര്യയുടെ സഹോദരങ്ങള്‍ വെട്ടിക്കൊലപ്പെടുത്തി. ഗുജറാത്തിലെ അമ്രേലിയിലാണ് സംഭവം. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ദിനേശ് സോളങ്കിയാണ് കൊല്ലപ്പെട്ടത്.

video
play-sharp-fill

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഒരു മാസം മുൻപ് തർക്കത്തെ തുടർന്ന് വീടുവിട്ടുപോയ സോളങ്കി മരുമകള്‍ മനീഷയെ സന്ദർശിക്കാൻ വാഡിയ താലൂക്കിലെ അർജൻസുഖ് ഗ്രാമത്തിലുള്ള വീട്ടിലെത്തിയത്. 35 വർഷം നീണ്ട ദാമ്ബത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയതായിരുന്നു മൂന്ന് ആണ്‍മക്കളുടെ പിതാവായ സോളങ്കി.

പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാനായി സോളങ്കിയുടെ ഭാര്യാ സഹോദരന്മാരായ കാഞ്ചി സവാലിയ, ഹക്കു സവാലിയ, നാണു, ബാഗ, ജാദവ് എന്നിവരും സംഭവസ്ഥലത്തെത്തി. ഇവരെകൂടാതെ മൂന്ന് പേരുകൂടി സംഘത്തിലുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് ഇരച്ചുകയറിയ സംഘത്തിലെ ബാഗ എന്നയാള്‍ ലോഹ പൈപ്പ് ഉപയോഗിച്ച്‌ സോളങ്കിയുടെ തലയില്‍ അടിച്ചു. തുടർന്ന് അദ്ദേഹം കുഴഞ്ഞുവീണു. കാഞ്ചിയും ഹക്കുവും പുറത്ത് കാവല്‍ നിന്നപ്പോള്‍, ജാദവും മറ്റ് അജ്ഞാതരായ അക്രമികളും ചേർന്ന് സോളങ്കിയെ പിടിച്ചുനിർത്തി മഴു ഉപയോഗിച്ച്‌ അദ്ദേഹത്തിൻ്റെ കാലുകള്‍ വെട്ടിമാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ സോളങ്കിയെ ആദ്യം അമ്രേലി സിവില്‍ ആശുപത്രിയിലേക്കും പിന്നീട് രാജ്കോട്ട് സിവില്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.