മൂലമറ്റം പവര്‍ഹൗസ് അടച്ചപ്പോൾ ഗുണം ലഭിച്ചത് ഇവര്‍ക്ക്..! മീൻപിടുത്തക്കാർക്ക് വൻ ചാകര; എത്തിയത് നിരവധിപേര്‍

Spread the love

അറക്കുളം: അറ്റകുറ്റ പണികള്‍ക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവ‌ർത്തനം നിറുത്തിയത് മീൻപിടുത്തക്കാർക്ക് ചാകരയായി.

video
play-sharp-fill

നിരവധി പേരാണ് ചൊവ്വാഴ്ച രാത്രി മുതല്‍ വലയുമായി മീൻ പിടിക്കാനെത്തിയത്. നൂറില്‍ പരം കിലോമീൻ നേരം പുലർന്നപ്പോഴേക്കും നാട്ടുകാർ കൈക്കലാക്കി.

അറക്കുളം സ്വദേശികളായ സാജു കുന്നേമുറി, ജോസഫ് ഓലിക്കല്‍, ജോസ് കുളത്തിനാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നൂറു കിലോയോളം മീൻ വല വീശി പിടിച്ചു. ഇടയാടി കുന്നുംപുറത്ത് നിഷാന്തും മകൻ അഭിദേവിന്റെയും നേതൃത്വത്തിലുള്ള സംഘം 60 കിലോയോളം മീൻ പിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീൻ പിടിക്കുന്നതിനും വാങ്ങുന്നതിനുമായി നിരവധി പേരാണ് ഇന്നലെ അറക്കുളം, മൂലമറ്റം, കാഞ്ഞാർ മേഖലകളിലെത്തിയത്. മലങ്കര ജലാശയത്തില്‍ പരമാവധി ജലം സംഭരിച്ചതിനാല്‍ ജലനിരപ്പ് താഴ്ന്ന മൂലമറ്റം ഭാഗത്തും ത്രിവേണി സംഗമത്തിലുമെത്തിയാണ് മീൻ പിടിച്ചത്. ജലനിരപ്പ് കുറഞ്ഞതോടെ തൊടുപുഴയാറിലും മീൻ പിടിത്തക്കാർക്ക് ചാകരയായിരുന്നു.