
കണ്ണൂർ: ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈൽ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ മൈസൂരു പൊലീസ് അന്വേഷണം തുടങ്ങി.
മൈസൂരുവിൽ താമസിക്കുന്ന യുവതി പത്തു വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്നത് വിദേശത്തു ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പറാണ്. ഈ നമ്പര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ‘കുണ്ടറ ബേബി’ എന്ന ഫെയ്‌സ്ബുക് ഐഡിയില്‍ നിന്നാണ് വേണുഗോപാലിനെതിരെ നിരന്തരം സൈബർ ആക്രമണം നടന്നത്. യുവതിയുടെ പരാതിയിലാണ് കേസ്.
അന്വേഷണത്തിൽ, ഇരിക്കൂർ സ്വദേശിനിയുടെ നമ്പർ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കിയത് എന്നു കണ്ടെത്തി. ഈ അക്കൗണ്ടിനെക്കുറിച്ച് യുവതിക്ക് അറിയില്ലായിരുന്നു. തുടർന്നാണ് യുവതി മൈസൂരു പൊലീസിൽ പരാതി നൽകിയത്.
ഫെയ്സ്ബുക് പേജ് നീക്കം ചെയ്യണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


