കാവ്യലോകത്ത് ഒരു ശുക്രനക്ഷത്രം പോലെ ഉദിച്ചുയർന്ന ചങ്ങമ്പുഴയുടെ കവിതകൾ അക്ഷരാഭ്യാസമില്ലാത്തവർ പോലും പാടി നടന്നിരുന്നുവെന്നു പറഞ്ഞാൽ ഇന്ന് പലരും വിശ്വസിച്ചെന്നുവരില്ല: വെറും ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ഒരു പ്രേമനൈരാശ്യത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഇടപ്പള്ളി രാഘവൻ പിള്ളയുടെ ദുരന്തമായിരുന്നു “രമണൻ ” എന്ന വിലാപകാവ്യത്തിന്റെ പ്രചോദനം.

Spread the love

കോട്ടയം: കൊല്ലം ജില്ലയിൽപ്പെട്ട ചവറക്കടുത്തുള്ള തട്ടാശ്ശേരി ഗ്രാമത്തിലെ  സുദർശന തിയേറ്ററിൽ   ഒരു നാടകം അരങ്ങേറുകയാണ്. കേരളത്തിന്റെ കലാസംസ്കാരിക രംഗത്ത് ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച തോപ്പിൽഭാസിയുടെ

video
play-sharp-fill

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന  ആ നാടകം ഉദ്ഘാടനം ചെയ്തത്  കമ്മ്യൂണിസ്റ്റ് സഹയാത്രികനും  സഖാവ്

എ കെ ഗോപാലന്റെ ആത്മമിത്രവുമായിരുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി എം പൊറ്റേക്കാട്ട്  ആയിരുന്നു.

ലോകത്തിലാദ്യമായി ജനാധിപത്യരീതിയിൽ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്താൻ സഹായകമായതും കേരളത്തിൽ നവോത്ഥാനത്തിന്റേയും പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റേയുമൊക്കെ ദീപശിഖയായി ജ്വലിക്കാനുമുള്ള ഒരു മഹത്തായ കലാസൃഷ്ടിയാണ് അരങ്ങിലെത്തുന്നതെന്ന് രചയിതാവായ തോപ്പിൽ ഭാസിയോ ഉൽഘാടകനായ
ഡി എം പൊറ്റേക്കാട്ടോ അന്ന് മനസ്സിൽ  കരുതിയിട്ടുണ്ടാവില്ല .

തൃശ്ശൂർ ജില്ലയിലെ എടത്തിരുത്തി പൈനൂരിൽ ജനിച്ച ദാമോദരൻ പൊറ്റേക്കാട്ട്  , പ്രശസ്ത സാഹിത്യകാരൻ

എസ് കെ പൊറ്റേക്കാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്

ഡി എം പൊറ്റേക്കാട്ട് എന്ന തൂലികാനാമം സ്വീകരിക്കുന്നത്.

പഴയ സിലോണിൽ ബിരുദ വിദ്യാർത്ഥിയായിരുന്ന

ഡി എം പൊറ്റക്കാട്ടിനെ കണ്ടെത്തുന്നതും നാട്ടിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കുവാൻ പ്രേരിപ്പിച്ചതും

സഖാവ് എ കെ ജി യാണ്.

പത്രപ്രവർത്തകനും നോവലിസ്റ്റും ചലച്ചിത്രകാരനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന
ഡി എം പൊറ്റേക്കാട്ട്  ,

ചങ്ങമ്പുഴ കവിതകളുടെ വലിയ ആരാധകനായിരുന്നുവത്രെ.!

ചങ്ങമ്പുഴ കവിതകളോടുള്ള പ്രണയവും അഭിനിവേശവും മൂലം അദ്ദേഹത്തിന്റെ പ്രശസ്തമായ രണ്ടു കൃതികൾക്ക് അദ്ദേഹം ചലച്ചിത്രാവിഷ്ക്കരണം നൽകുകയുണ്ടായി.

ഒന്ന് മലയാള കാവ്യചരിത്രം തന്നെ തിരുത്തിയെഴുതിയ രമണനും മറ്റൊന്ന് കളിത്തോഴിയും .

കാവ്യലോകത്ത് ഒരു ശുക്രനക്ഷത്രം പോലെ ഉദിച്ചുയർന്ന ചങ്ങമ്പുഴയുടെ കവിതകൾ അക്ഷരാഭ്യാസമില്ലാത്തവർ പോലും പാടി നടന്നിരുന്നുവെന്നു പറഞ്ഞാൽ ഇന്ന് പലരും വിശ്വസിച്ചെന്നുവരില്ല.

ജീവിതത്തെ സംഗീതാത്മകമായി കണ്ട ഒരു യുവാവും  വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ യുവതിയും തമ്മിലുള്ള ഗ്രാമീണപ്രണയത്തിന്റെ കഥ പറഞ്ഞ “രമണൻ ” വികാരതരളിതവും സംഗീതസാന്ദ്രവുമായ ഒരു വിലാപകാവ്യമായിരുന്നു.

വെറും ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ഒരു പ്രേമനൈരാശ്യത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത പ്രിയ സുഹൃത്ത് ഇടപ്പള്ളി രാഘവൻ പിള്ളയുടെ ദുരന്തമായിരുന്നു “രമണൻ ” എന്ന വിലാപകാവ്യത്തിന്റെ പ്രചോദനം.

1967-ലാണ് സിനി കേരളയുടെ ബാനറിൽ ഡി.എം .പൊറ്റേക്കാട് “രമണൻ “ചലച്ചിത്രമാക്കുന്നത്. അദ്ദേഹം തന്നെ തിരക്കഥയെഴുതി നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചു. പ്രേംനസീർ ,ഷീല ,മധു തുടങ്ങിയ വൻതാരങ്ങളണിനിരന്നിട്ടും ചിത്രം വലിയ സാമ്പത്തിക വിജയം നേടിയെടുത്തില്ല .

മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിച്ച ഇതിഹാസ സംവിധായകൻ

രാമു കാര്യാട്ടിനെ  ഈ ചിത്രത്തിൽ ഒരു നടനായി അവതരിപ്പിക്കാൻ

ഡി എം പൊറ്റേക്കാടിന് കഴിഞ്ഞു .

രമണനിലെ എല്ലാ ഗാനങ്ങളും ചങ്ങമ്പുഴക്കവിതകളായിരുന്നു. കെ.രാഘവൻമാസ്റ്ററാണ് ഈ കവിതകൾക്കെല്ലാം സംഗീതം നൽകിയത്.

രമണൻ  എക്കാലത്തേയും ഒരു മ്യൂസിക്കൽ ഹിറ്റായിട്ടാണ് സിനിമാചരിത്രത്തിൽ അറിയപ്പെടുന്നത്.

ചിത്രത്തിലെ ചില പ്രധാന ഗാനങ്ങൾ മാത്രം  ഇവിടെ സൂചിപ്പിക്കട്ടെ .

” കാനനഛായയിൽ ആടു മേക്കാൻ …”

(ഉദയഭാനു , ലീല )

“ഏകാന്ത കാമുകാ …”

(ശാന്ത പി.നായർ )

“വെള്ളിനക്ഷത്രമേ

നിന്നെ നോക്കി … ”

(ഉദയഭാനു )

” ചപല വ്യാമോഹങ്ങൾ … ”

(ഉദയഭാനു )

“മലരണിക്കാടുകൾ ..”

( കരിമ്പുഴ രാധ )

“നീലക്കുയിലേ നീലക്കുയിലേ…”

(കരിമ്പുഴ രാധ)

” പ്രാണനായകാ

താവക പ്രേമ ..”

(പി ലീല )

എന്നിവയടക്കം 21 കവിതകളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത് .

ചങ്ങമ്പുഴ തന്റെ കാവ്യാത്മക ശൈലിയിൽ എഴുതിയ

അതിമനോഹരമായ  നോവലാണ് “കളിത്തോഴി ” .

ഈ കൃതിയും ചലച്ചിത്രമാക്കിയത്

ഡി എം പൊറ്റേക്കാട് തന്നെ .

അദ്ദേഹം തന്നെ  തിരക്കഥയും നിർമ്മാണവും  സംവിധാനവും നിർവ്വഹിച്ച കളിത്തോഴിയിൽ സത്യൻ ,പ്രേംനസീർ , ഷീല, ജയഭാരതി തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്നു.

കളിത്തോഴിയിലെ ഗാനങ്ങൾ എഴുതിയത് വയലാറും സംഗീതം പകർന്നത് ദേവരാജൻ മാസ്റ്ററുമായിരുന്നു.

“പ്രിയതോഴി കളിത്തോഴി …”

( യേശുദാസ് )

“സ്നേഹ ഗംഗയിൽ

പൂത്തു വന്നൊരു … ”

(യേശുദാസ് )

“അതിഥികളെ പുതിയൊരു മാനവധർമ്മത്തിൻ പ്രതിനിധികളേ …”

(പി സുശീല )

“ഗായകാ …”

(ജയചന്ദ്രൻ )

“ഇളനീർ  ഇളനീർ … ”

(മാധുരി )

എന്നീ ഗാനങ്ങൾക്കൊപ്പം ചങ്ങമ്പുഴയുടെ

“കനക ചിലങ്ക കിലുങ്ങികിലുങ്ങി … ”

എന്ന കവിതയും കളിത്തോഴിയിൽ ഉൾപ്പെടുത്തിയിരുന്നു .

ചങ്ങമ്പുഴ കൃതികൾ ചലച്ചിത്രമാക്കാൻ മുന്നോട്ടുവന്ന ഏക വ്യക്തി എന്ന നിലയിലാണ്

ഡി എം പൊറ്റേക്കാട് ഇന്ന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഓർമ്മിക്കപ്പെടുന്നത്.

1971 നവംബർ 11-നാണ് അദ്ദേഹം കാലയവനിയ്ക്കുള്ളിൽ മറഞ്ഞത്.

ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം .

പൊറ്റേക്കാടിന്റെ ജന്മനാടായ എടത്തിരുത്തിയിൽ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡി എം പൊറ്റേക്കാടിന്റെ അനുസ്മരണ സമ്മേളനം എല്ലാ വർഷവും വിപുലമായി നടത്തി വരുന്നുണ്ട്.

മലയാള കഥാ സാഹിത്യ രംഗത്തും ചലച്ചിത്ര രംഗത്തും അനശ്വര സംഭാവനകൾ നൽകിയ ഈ കലാകാരന്റെ ധന്യമായ ഓർമ്മകൾക്ക്  പ്രണാമം.