play-sharp-fill
അവിവാഹിതയായ മകൾ വീടിനുള്ളിൽ പ്രസവിച്ചു: കുഞ്ഞിനെ അച്ഛനും വല്യച്ഛനും ചേർന്ന് തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടു: മല്ലപ്പള്ളിയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം പൊലീസ് ആന്വേഷിക്കുന്നു

അവിവാഹിതയായ മകൾ വീടിനുള്ളിൽ പ്രസവിച്ചു: കുഞ്ഞിനെ അച്ഛനും വല്യച്ഛനും ചേർന്ന് തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടു: മല്ലപ്പള്ളിയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം പൊലീസ് ആന്വേഷിക്കുന്നു

സ്വന്തം ലേഖകൻ

മല്ലപ്പള്ളി: അവിവാഹിതയായ മകൾ വീടിനുള്ളിൽ പ്രസവിച്ചത് ഒളിപ്പിക്കാൻ അച്ഛനും വല്യച്ഛനും ചേർന്ന് കുട്ടിയെ കുഴിച്ചിട്ടു. വീടിന് പിന്നില്‍ തുണിയില്‍ പൊതിഞ്ഞ്  കുഴിച്ചിട്ടു. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പൊലീസിൽ അറിഞ്ഞത്.  യുവതി പ്രസവിച്ചത് ചാപിള്ളയായിരുന്നുവെന്നു ബന്ധുക്കളുടെ മൊഴി നൽകിയെങ്കിലും പൊലീസ് അന്വേഷണം നടത്തുകയാണ്.   പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും.

കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആനിക്കാട് വില്ലേജില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇവിടുത്തെ പട്ടികജാതി കോളനിയിലാണ്  അവിവാഹിതയായ യുവതി വീടിനുള്ളില്‍ പ്രസവിച്ചത്. ഈ സമയം കുട്ടിയുടെ അച്ഛനും അയാളുടെ പിതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോരയില്‍ കുളിച്ചു കിടന്ന മകള്‍ക്ക് അരികിലുണ്ടായിരുന്ന കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് മാതാവിനെ മാറ്റി കിടത്തിയ ശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് പിറകില്‍ സംസ്‌കരിക്കുകയായിരുന്നു.

യുവതിയുടെ നില വഷളായതിനാല്‍ കറുകച്ചാല്‍ മേഴ്സി ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതി ഇപ്പോള്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ അഡ്‌മിറ്റാണ്. മാതാപിതാക്കളും ഇവിടെ തന്നെയുണ്ട്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കീഴ്‌വായ്പൂര്‍ ഇന്‍സ്പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കുഴിമാന്തി കുഞ്ഞിനെ പുറത്തെടുക്കും.  ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും.

മകള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയാന്‍ പാടില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി മകള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് പിതാവ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റേതുകൊലപാതകം ആണെന്ന് തെളിഞ്ഞാല്‍ മാതാവ് അടക്കം അറസ്റ്റിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.